സബ്‌വേ, പിസ്സ ഹട്ട്, മക്‌ഡൊണാൾഡ്‌സ്… 19 ഭക്ഷണ ശൃംഖലകളിലെ വിഭവങ്ങൾ അനാരോഗ്യകരമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോർട്ട്

ബ്രിട്ടനിലെ സ്ട്രീറ്റ് ടേക്ക് അവേകളിലും റെസ്റ്റോറൻ്റുകളിലും കോഫി ശൃംഖലകളിലും വിറ്റഴിക്കുന്ന ഭക്ഷണവിഭവങ്ങളിൽ 75 ശതമാനവും അനാരോഗ്യകരമാണെന്ന് പഠന റിപ്പോർട്ട്. സബ്‌വേ (Subway), പിസ്സ എക്സ്പ്രസ്(Pizza Express), മക്‌ഡൊണാൾഡ്‌സ് (McDonald’s), ഗ്രെഗ്‌സ് (Greggs), സ്റ്റാർബക്‌സ് (Starbucks), പ്രെറ്റ് എ മങ്കര്‍ (Pret a Manger) തുടങ്ങിയ ഏറ്റവും വലിയ 19 ‘ഔട്ട് ഓഫ് ഹോം’ ഔട്ട്‌ലെറ്റുകളിൽ വിറ്റഴിക്കപ്പെടുന്ന 10 ഇനങ്ങളുടെ ഗുണനിലവാരം ഞെട്ടിപ്പിക്കുന്നതാണെന്ന് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെൽത്ത് ന്യൂട്രീഷ്യ ഡോ. മോണിക് ടാൻ്റെ നേതൃത്വത്തിലുള്ള പഠനമാണ് വീടിന് പുറത്തുള്ള ഭക്ഷണങ്ങളെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. 22 പേജുള്ള റിപ്പോർട്ട് ആരോഗ്യ-സാമൂഹിക വകുപ്പിന് കൈമാറി.
പിസ്സ ഹട്ടിൻ്റെ പെപ്പറോണി ഫെസ്റ്റ് പിസ്സ , ബർഗർ കിംഗിൻ്റെ മെംഫിസ് ബാർബിക്യു കിംഗ് ഡബിൾ, നന്ദോയുടെ ഗ്രിൽ ചെയ്ത ചിക്കനും ഹാലൂമി ചീസും അടങ്ങിയ ഫിനോ പിറ്റ, പ്രെറ്റ് എ മങ്കറിന്‍റെ ഹാലൂമി സ്റ്റൈൽ ഫ്രൈസ് അറ്റ് വെതേഴ്‌സ് പബ്ബുകളും ഹാമും ഗ്രീവ് ബാഗെറ്റുകള്‍ എന്നിങ്ങനെ ഏറ്റവും അനാരോഗ്യകരമായ അഞ്ച് ഭക്ഷണവിഭവങ്ങൾ ഡോ ടാൻ ചൂണ്ടിക്കാട്ടി.
പഠനവിധേയമാക്കിയ 19 ഭക്ഷണ കമ്പനികളിൽ ഡൊമിനോസ്, പിസ്സ എക്സ്പ്രസ്, പ്രെറ്റ് എ മങ്കര്‍ എന്നീ മൂന്ന് സ്ഥാപനങ്ങൾ മാത്രമാണ് അവരുടെ ഉൽപ്പന്നങ്ങളുടെ പോഷക ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തി. പത്ത് സ്ഥാപനങ്ങൾ ചേരുവകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. 10 എണ്ണം ഭക്ഷണങ്ങളുടെ 100 ഗ്രാമിൽ നിന്നും ലഭിക്കുന്നത് എത്ര പോഷകാംശമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും പഠനത്തിൽ കണ്ടെത്തി.
പിസ്സ, ബർഗറുകൾ, ചിക്കൻ വിഭവങ്ങൾ, ഫ്രൈകൾ, ബാഗെറ്റുകൾ തുടങ്ങിയ ജനപ്രിയ വിഭവങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന അളവിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, കലോറി എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. പല ഭക്ഷണവിഭവങ്ങളും അർബുദം, ഹൃദ്രോഗം, ജീവന് ഭീഷണിയാവുന്ന മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന തരത്തിൽ അപകടകരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here