കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണു; പൈലറ്റ് ഉള്‍പ്പെടെ മൂന്ന് മരണം

കോസ്റ്റ്ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്ത് പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. മൂന്നുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
പരിശീലന പറക്കലിനിടെയാണ് അപകടം.
ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതാണ് തകരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ മൂന്ന് പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ച് കോസ്റ്റ്ഗാർഡ് അന്വേഷണം തുടങ്ങി. മോശം ഡിസൈൻ പ്രശ്നങ്ങള്‍ ധ്രുവ് ഹെലികോപ്റ്ററിനെ വേട്ടയാടുന്നുണ്ട്.
സെപ്റ്റംബറിൽ ധ്രുവ് ഹെലികോപ്റ്റർ പോർബന്തറിന് സമീപം അറബിക്കടലിൽ തകർന്നുവീണിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here