സ്‌കൂളിലെ കൗണ്‍സിലിങ്ങില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; ലോഡ്ജില്‍ നിന്നും പൊക്കി നേമം പോലീസ്
തിരുവനന്തപുരം ശാന്തിവിള ന്യൂ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നേമം പോലീസ് പോക്‌സോ കേസ് ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി ഒളിവിലായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നും പ്രതി പിടിയിലായത്.
പോലീസ് ലോഡ്ജില്‍ എത്തിയെന്ന് അറിഞ്ഞ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് വാതില്‍ തകര്‍ത്ത് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. അറ് പോക്‌സോ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ഞെട്ടിക്കുന്ന പ്രവര്‍ത്തികള്‍ വെളിവായത്. ബിനോജ് കൃഷ്ണയ്‌ക്കെതിരെ അറ് കുട്ടികളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതോടെയാണ് അധ്യാപകന്‍ ഒളിവില്‍പ്പോയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here