ഡൽഹിയിൽ നിന്ന് പിടികൂടിയ പോക്സോ കേസ് പ്രതി ചാടിപ്പോയി; കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട് വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ചെന്നൈ : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ് പിടികൂടിയ പോക്സോ കേസ് പ്രതി ചാടിപ്പോയി. ഡൽഹി വിമാനത്താവളത്തിൽ നിന്നും കേരള പൊലീസ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശി സച്ചിൻ രവിയാണ് രക്ഷപ്പെട്ടത്.

ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട് കാവേരി പട്ടണത്തിന് അടുത്ത് വച്ചാണ് പ്രതി രക്ഷപ്പെട്ടത്. സഞ്ചരിച്ചിരുന്ന ബസ്സിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

പത്തനംതിട്ട സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സച്ചിൻ രവി. കേസിന് പിന്നാലെ ഷാർജയിലേക്ക് രക്ഷപ്പെട്ട സച്ചിൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനെ തുടർന്ന് ഡൽഹിയിൽ എത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top