പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിനുളളില്‍; കഴുത്തില്‍ ബെല്‍റ്റ് കുരുക്കിയ നിലയില്‍; അന്വേഷണം തുടങ്ങി പൊലീസ്
ഇടുക്കി : പോക്‌സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ ഠൗണിന് സമീപത്തെ വീട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ രാവിലെ തന്നെ ജോലിക്കായി പുറത്തു പോയിരുന്നു. ഈ സമയം മുറിയില്‍ ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന അമ്മ തിരകെ വീണ്ടും ജോലിക്കായി പോകുന്നതിന് അപേക്ഷ തയാറാക്കാനായി വീട്ടിലെത്തി വിളിച്ചപ്പോഴാണ് പെണ്‍കുട്ടി മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി. ഫോറന്‍സിക് സംഘവും പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഒരു പോക്‌സോ കേസിലെ അതിജീവിതയാണ് പെണ്‍കുട്ടി. കേസിലെ പ്രതികളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here