ഇൻസ്റ്റയിൽ പോസ്റ്റിട്ട് ജീവനൊടുക്കി; ‘RIP അജ്മൽ ഷരീഫ് (1995-2023)’ എന്ന് സ്വയം കുറിച്ചതിന് പിന്നാലെ മരണം

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിൽ സ്വന്തം മരണ ദിവസം കുറിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആലുവ യുസി കോളേജ് കടുപ്പാടം നടുവലപ്പറമ്പ് വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലിനെ (28) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരോടെയാണ് സംഭവം. രണ്ട് തവണ വിദേശത്ത് പോയെങ്കിലും ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.അജ്മൽ ദുബായിയിൽ ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായിരുന്നില്ല. ഇതിനെ തുടർന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് പത്ത് മിനിട്ട് മുമ്പ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് മരണദിവസം അജ്മൽ പോസ്റ്റ് ചെയ്തത്. ജനനം 1995- മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമായിരുന്നു പങ്കിട്ടത്. വീട്ടുകാരും സുഹൃത്തുക്കളും അജ്മലിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here