ഗുരുവായൂരിലെ നിവേദ്യത്തില്‍ പവര്‍ ബാങ്ക്; ഞെട്ടലില്‍ ദേവസ്വം; പുണ്യാഹം നടത്തി
ഗുരുവായൂർ ക്ഷേത്രത്തിലെ നിവേദ്യത്തില്‍ പവര്‍ ബാങ്ക്. ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നിവേദ്യത്തിലാണ് പവര്‍ ബാങ്ക് കണ്ടത്. തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. സംഭവം ദേവസ്വം അധികൃതരെയും ഭക്തരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
നിവേദ്യത്തിൽ പൂജായോഗ്യമല്ലാത്ത വസ്തു കണ്ടെതോടെയാണ് പുണ്യാഹം നടത്തിയത്. ക്ഷേത്രത്തിനുള്ളിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിനായി മെറ്റൽ ഡിറ്റക്ടറിലൂടെയാണ് ഭക്തർക്ക് ഉൾപ്പെടെ പ്രവേശനം. എന്നിട്ടും പവര്‍ ബാങ്ക് അകത്തെത്തി. നിവേദ്യത്തില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
പവര്‍ ബാങ്ക് കണ്ടതില്‍ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here