ദി​വ്യക്ക് സിപിഎം സംരക്ഷണം; ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീ​രു​മാ​നം

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തില്‍ പ്രതിയായ ക​ണ്ണൂ​ർ മു​ൻ ജില്ലാ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് പി.​പി. ദി​വ്യക്ക് സിപിഎം സംരക്ഷണം. ദിവ്യക്ക് എതിരെ ഉടന്‍ സം​ഘ​ട​നാ ന​ട​പ​ടി വേണ്ടെന്നാണ് സി​പി​എം സം​സ്ഥാ​ന സെക്രട്ടേറിയറ്റ് തീ​രു​മാ​നം.

ദിവ്യയുടെ ചെയ്തിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിട്ടും സംരക്ഷിക്കുന്ന നടപടിയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും ദിവ്യയെ നീക്കിയിട്ടുണ്ട്. തത്ക്കാലം ഈ നടപടി മതിയെന്നാണ് തീരുമാനം. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്ത് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഈ ​അ​ന്വേ​ഷണം പൂ​ർ​ത്തി​യാ​യ​ശേ​ഷം ന​ട​പ​ടി​ മതിഎന്നാണ് സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നം. ഈ തീരുമാനമാകും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും നടപ്പിലാക്കുക. എന്നാല്‍ ദിവ്യക്ക് എതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്നും ഉദയഭാനു വ്യക്തമാക്കിയിട്ടുണ്ട്.

എഡിഎമ്മിന്റെ മരണം വിവാദമായതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ ചുമതലയില്‍ നിന്നും കളക്ടര്‍ അരുണ്‍.കെ.വിജയനെ നീക്കിയിട്ടുണ്ട്. കളക്ടറെ എല്‍പ്പിച്ചിരുന്ന അന്വേഷണ ചുമതല ഇപ്പോള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ക്കാണ് നല്‍കിയത്. എ.ഗീത കണ്ണൂര്‍ എത്തി കളക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷമാണ് ദിവ്യ ഒളിവില്‍ പോയത്. ചോദ്യം ചെയ്യാനുള്ള പോലീസ് ശ്രമം വിജയിച്ചിട്ടില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യഹര്‍ജി നല്‍കിയശേഷമാണ് ദിവ്യ മുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top