ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പള്ളിക്കുന്ന് ജയിലിലേക്ക് തിരികെ എത്തിച്ചു

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ രണ്ടര മണിക്കൂര്‍ ആണ് പോലീസ് ചോദ്യം ചെയ്തത്. ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിവ്യ.

Also Read: ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷയില്‍ വാദം ചൊവ്വാഴ്ച; കണ്ണൂര്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് അനുമതി തേടിയിരുന്നെങ്കിലും ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ആദ്യം എസിപി ഓഫീസിലും പിന്നെ ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് ചോദ്യം ചെയ്തത്. ജാമ്യത്തിന് ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജി വാദം കേള്‍ക്കാന്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം എഡിഎം വന്നുകണ്ട്‌ തനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞിരുന്നുവെന്ന കളക്ടറുടെ മൊഴിയാണ് ദിവ്യ ജാമ്യഹര്‍ജിയില്‍ ആയുധമാക്കുന്നത്. ഇതുള്‍പ്പെടെയുള്ള പുതിയ വാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കുക.

Also Read: എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ചടങ്ങിന് എത്തിയ മാധ്യമത്തിന് എതിരെ കേസ് എടുക്കണം

അതേസമയം കണ്ണൂര്‍ കളക്ടര്‍ക്ക് എതിരെ പത്തനംതിട്ട സിപിഎം രംഗത്തുവന്നിട്ടുണ്ട്. എഡിഎമ്മിന്റെ മരണത്തില്‍ കളക്ടറെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് സംശയമുണ്ടെന്നാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത്. . കലക്ടറുടെ പങ്ക് സര്‍ക്കാര്‍ അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടി ഇല്ല എന്നുള്ള കാര്യം അറിഞ്ഞിട്ടില്ല.

“ദിവ്യ ക്ഷണമില്ലാതെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ കയറി സംസാരിച്ചത്. അവര്‍ മാധ്യമങ്ങളെ ക്ഷണിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് ക്ഷണം നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങള്‍ അവിടെ എത്തുക. ദിവ്യക്ക് ഒപ്പം ചടങ്ങില്‍ എത്തിയ മാധ്യമത്തിന് എതിരെയും കേസ് എടുക്കണം.” -ഉദയഭാനു ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top