ഷമ്മാസിനെതിരെ ദിവ്യ; ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം

കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ. തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഫെയ്സ് ബുക്ക് കുറിപ്പില്‍ ദിവ്യ പറഞ്ഞത്.

നിങ്ങൾ ഇത്രയും കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോർട്ടും ഭർത്താവിന്‍റെ പേരിലെ ബെനാമി പെട്രോൾ പമ്പും ആദ്യം തെളിയിക്കണം. എന്നിട്ട് വേണം പുതിയ ആരോപണം ഉന്നയിക്കാന്‍. കുറിപ്പില്‍ ദിവ്യ വ്യക്തമാക്കി.

ഇന്നു ഷമ്മാസ് വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ദിവ്യ രംഗത്തുവന്നത്. ബെനാമി കമ്പനിയുമായി ചേർന്ന് നാല് എക്കർ ഭൂമി വാങ്ങിയെന്നാണ് ഷമ്മാസ് ആരോപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ്. ദിവ്യ പ്രസിഡന്റ്‌ ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകി.

കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തി. കണ്ണൂർ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമി മുഹമ്മദ്‌ ആസിഫും ദിവ്യയുടെ ഭർത്താവ് അജിത്തും കൂടിവാങ്ങി എന്നും ഷമ്മാസ് ആരോപിച്ചിരുന്നു. ഭൂമി ഇടപാട് രേഖകളുമായാണ് ഷമ്മാസ് വാർത്താസമ്മേളനത്തിനെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top