അറസ്റ്റിന് ദിവ്യ സമ്മതം മൂളി, നാടകം ഗംഭീരമാക്കി കണ്ണൂർ സിറ്റി പോലീസ്; ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് കിട്ടാതിരിക്കാൻ പ്രത്യേക കരുതലും

പിപി ദിവ്യ പോലീസ് കസ്റ്റഡിയിലായി എന്ന വാർത്തക്ക് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ജില്ലാ പോലീസ് മേധാവിക്ക് ഒന്നിനും അറസ്റ്റാണോ കീഴടങ്ങലാണോ എന്ന് പറയാന്‍ പോലും ജില്ലാ പോലീസ് മേധാവിക്ക് അറിയില്ലായിരുന്നു. കസ്റ്റഡിയിലുണ്ട് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എസ്പി ചെയ്തത്. അതില്‍ നിന്ന് തന്നെ ഈ നാടകത്തിന്റെയെല്ലാം തിരക്കഥ മറ്റാരോ ആണ് തയാറാക്കിയത് എന്ന് വ്യക്തമാണ്. ദിവ്യയെ അറസ്റ്റ് ചെയ്തത് ആരും കണ്ടിട്ടുപോലുമില്ല. ഇനി എല്ലാം പോലീസ് പറയുന്നത് അപ്പാടെ വിശ്വസിക്കേണ്ട അവസ്ഥയാണ്.

സിപിഎം നേതാവ് പിപി ദിവ്യയുടെ അറസ്റ്റ നാടകം ഗംഭീരമായി പൂര്‍ത്തിയാക്കി പോലീസ്. പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ദിവ്യയെ ബുദ്ധിമുട്ടിക്കാതിരുന്ന പോലീസ് അറസ്റ്റിലും പ്രത്യേക കരുതല്‍ തന്നെയെടുത്തു. പാപ്പിനശേരിയില്‍ നിന്നും ദിവ്യയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ എവിടെ എത്തിയാല്‍ അറസ്റ്റ് ചെയ്യാം എന്ന് ദിവ്യ അറിയച്ചത് അനുസരിച്ച് പോലീസ് അവിടെ എത്തുകയായിരുന്നു. പ്രത്യേകം അനുമതി ചോദിച്ചാണ് പോലീസ് ഈ അറസറ്റ് നാടകം നടത്തിയതെന്നും വിമര്‍ശനമുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാതിരിക്കാനും പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. പാപ്പിനിശേരിയില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് ദിവ്യയെ എത്തിക്കും എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കര്‍ശന സുരക്ഷ ഒരുക്കി. പ്രതിഷേധക്കാരെ നേരിടാന്‍ ജലഭീരങ്കി അടക്കം എത്തിച്ച് പോലീസ് നാടകം ഗംഭീരമാക്കി. എന്നാല്‍ ദിവ്യയെ എത്തിച്ചത് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എത്തിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top