കളക്ടറെ വേട്ടയ്ക്കിട്ടു കൊടുത്തത് ദിവ്യയുടെ ബുദ്ധി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞതെല്ലാം പെരുംനുണ!!
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ വിമര്‍ശനം കടുത്തത് മുന്‍കൂര്‍ ജാമ്യേപേക്ഷയിലെ പിപി ദിവ്യയുടെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു. നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കളക്ടര്‍ ക്ഷണിച്ചിട്ടെന്നാണ് സിപിഎം നേതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. വിളിക്കാത്ത ചടങ്ങിലെത്തി ഒരു ഉദ്യോഗസ്ഥനെ അപമാനിച്ചു, അതില്‍ മനനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന കടുത്ത ആരോപണം മറികടക്കാനാണ് ദിവ്യ ഈ നിലപാടെടുത്തത്. ഇതോടെ ഊരാകുടുക്കിലായത് കളക്ടറാണ്. ദിവ്യ തന്റെ കീഴിലുളള ഉദ്യോഗസ്ഥനെ അപമാനിച്ചപ്പോള്‍ മൗനംപാലിച്ചതിന്റെ പേരില്‍ ചെറിയ വിമര്‍ശനം കേട്ടിരുന്ന കളക്ടര്‍ ഇതോടെ പൂര്‍ണമായും പ്രതിക്കൂട്ടിലായി. നവീനെ അപമാനിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ച ഗൂഢാലോചനക്കാരനുമായി.
ദിവ്യയുടെ ഈ നീക്കത്തിലൂടെ ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഭയന്ന് സ്വന്തം ഓഫീസിലും, നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങിലും പോലും പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കളക്ടര്‍. താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് പറയാതെ പറയുകയാണ് കളക്ടര്‍. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ അല്ല യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകന്‍ എന്നായിരുന്നു കളക്ടര്‍ പറഞ്ഞത്. സ്റ്റാഫ് കൗണ്‍സിലാണ് പരിപാടി നടത്തിയതെന്നും എല്ലാവരേയും ക്ഷണിച്ചത് അവരാണെന്നും പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്ന നിസഹായതയാണ് ഇന്നലെ കളക്ടര്‍ പ്രകടിപ്പിച്ചത്.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയെടുപ്പില്‍ താന്‍ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സമയം മാറ്റിയിട്ടില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ നിശ്ചയിച്ച സമയത്ത് തന്നെയാണ് പരിപാടി നടന്നതെന്നും ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്ക് നല്‍കിയ മൊവിയില്‍ കളക്ടര്‍ വ്യക്തമാക്കി. ഇക്കാര്യം സ്റ്റാഫ് കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ കളക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വയം പ്രതിരോധത്തിന് ദിവ്യ കളമൊരുക്കുകയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയിലൂടെ എന്ന് വ്യക്തമാകുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് വിവാദം തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പമാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കൂടി വേട്ടയ്ക്ക് എറിഞ്ഞു കൊടുത്തത്. ഇതിനുള്ള ബുദ്ധി ദിവ്യക്ക് ആര് ഉപദേശിച്ചു എന്നാണ് ഇനി പുറത്തുവരാനുള്ളത്.
ഇതുകൂടാതെ നവീന്‍ കൈക്കൂലിക്കാരനാണെന്ന് തെളിയിക്കാനായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകന്‍ കെ ഗംഗാധരന്‍ എഡിഎമ്മിനെതിരെ സമാന പരാതി ഉന്നയിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഗംഗാധരന്‍ നിഷേധിച്ചിട്ടുണ്ട്.നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ഒരു പരാതിയും വിജിലന്‍സിന് നന്‍കിയിട്ടില്ല. സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ് മെമ്മോ നീക്കാനാണ് നവീന്‍ ബാബുവിനെ സമീപിച്ചത്. ഒരു ഘട്ടത്തിലും എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല. കൈക്കൂലി പ്രതീക്ഷിക്കുന്ന ഒരു ഉദ്യോഗസ്ഥനായി തോന്നിയിട്ടുമില്ലെന്നുമാണ് ഗംഗാധരന്‍ പറയുന്നത്.
ഇതുകൂടാതെ നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്ന് സ്ഥാപിക്കാൻ കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകന്‍ കെ ഗംഗാധരന്‍ എഡിഎമ്മിനെതിരെ സമാന പരാതി ഉന്നയിച്ചതായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഗംഗാധരന്‍ നിഷേധിച്ചിട്ടുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നല്ല പരാതി നൽകിയത്. നടപടി വൈകിപ്പിച്ചു എന്നാണ് വിജിലൻസിന് പരാതി നൽകിയത്. സ്ഥലത്ത് മണ്ണിടുന്നതിനെതിരെ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ് മെമ്മോ നീക്കാനാണ് നവീന്‍ ബാബുവിനെ സമീപിച്ചത്. ഒരു ഘട്ടത്തിലും എഡിഎം കൈക്കൂലി ആവശ്യപ്പെട്ടില്ല. കൈക്കൂലി പ്രതീക്ഷിക്കുന്ന ഒരു ഉദ്യോഗസ്ഥനായി തോന്നിയിട്ടുമില്ലെന്നുമാണ് ഗംഗാധരന്‍ പറഞ്ഞത്. എന്നാൽ സ്റ്റോപ് മെമ്മോ വിഷയത്തിൽ എഡിഎം ഇടപെട്ടില്ല. അഞ്ചുതവണ നവീന്‍ ബാബുവിനെ ഇക്കാര്യം ആവശ്യപ്പെട്ട് കണ്ടിരുന്നു. എഡിഎം തന്നോട് ദേഷ്യപ്പെട്ടുവെന്നും ഗംഗാധരന്‍ പറയുന്നു. ഇതിൻ്റെ പേരിൽ മാത്രമാണ് പരാതി നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here