പാർട്ടി കറിവേപ്പിലയാക്കിയെന്ന് ആരോടും പറഞ്ഞിട്ടില്ല; വാർത്ത എഴുതിയവർ തിരുത്തണമെന്ന് ദിവ്യ

തൻ്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ തനിക്ക് പങ്കില്ലെന്ന് സിപിഎം നേതാവ് പിപി ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. ചില മാധ്യമങ്ങളിൽ സിപിഎം നേതാക്കളും ദിവ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് ദിവ്യ പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. തന്നെ സിപിഎം തന്നെ കറിവേപ്പിലയാക്കിയെന്നും 20 വർഷം പാര്‍ട്ടിയില്‍ പ്രവർത്തിച്ച തന്നെ വഞ്ചിച്ചെന്നും ദിവ്യ പറഞ്ഞെന്ന തരത്തിലായിരുന്നു പ്രചരണം.

Also Read: പലതവണ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി; ജയിൽവാസം വലിയ അനുഭവം; സിപിഎമ്മുകാരിയായി തുടരുമെന്ന് ദിവ്യ


ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ഇന്നലെ നേതാക്കളെ അറിയിച്ചതിന് പിന്നാലെ ആയിരുന്നു പ്രചരണങ്ങൾ. അതൊക്കെ തള്ളിക്കളഞ്ഞു കൊണ്ടാണ് ദിവ്യയുടെ സോഷ്യൽ മീഡിയ കുറിപ്പ്.പറയാനുള്ളത് താൻ പാര്‍ട്ടി വേദികളിൽ പറയും. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തൻ്റെ പേരിൽ നടക്കുന്ന മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ വ്യക്തമാക്കി.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ പറഞ്ഞു.

Also Read: ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കളക്ടറെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചെന്ന് വി.ഡി.സതീശന്‍; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം


എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന സമയത്ത് ജില്ലാ കമ്മറ്റി അംഗമായ ദിവ്യയെ സിപിഎം തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം ജയിൽ മോചിതയായതിന് പിന്നാലെ ആയിരുന്നു ദിവ്യയുടെ അഭിപ്രായം എന്ന പേരിൽ വാർത്തകൾ പ്രചരിച്ചിരുന്നത്.
ഇനി നേതാവാകാനില്ലെന്നും പാർട്ടിയിൽ വിശ്വാസമില്ലെന്നും ദിവ്യ പറഞ്ഞതായും പ്രചരണമുണ്ടായിരുന്നു. പാർട്ടിയിൽ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലെന്നും ദിവ്യ പ്രതികരിച്ചതായിട്ടായിരുന്നു വാർത്തകൾ.

Also Read: ദിവ്യ ജയിലില്‍ നിന്നും പുറത്തിറങ്ങി; നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top