പിപി ദിവ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യഹര്‍ജി ഇന്നു പരിഗണനയില്‍; എതിര്‍ക്കുമെന്ന് കുടുംബം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള പിപി ദിവ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രത്യേക അന്വേഷണസംഘമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കുക. കസ്റ്റിഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

ദിവ്യ നല്‍കിയ ജാമ്യഹര്‍ജിയും ഇന്നു തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് തേടിയ ശേഷമാകും വാദം കേള്‍ക്കാനുള്ള ദിവസം തീരുമാനിക്കുക. തെറ്റുപറ്റിയതായി നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും പമ്പിന്റെ എന്‍ഒസിക്കായി അപേക്ഷിച്ച പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യഹര്‍ജി. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നു നവീന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും റവന്യു വകുപ്പും ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top