പിപി ദിവ്യക്ക് എതിരായ അഴിമതി ആരോപണം: തെളിവെടുപ്പ് നടത്തി വിജിലന്‍സ്

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തു നല്‍കിയ കരാറുകളില്‍ ബിനാമി ഇടപാട് നടന്നു എന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് തന്നെ തുടര്‍ച്ചായി കരാര്‍ നല്‍കിയത് അഴിമതിയാണെന്ന് ചൂണ്ടികാട്ടി ആം ആദ്മി പാര്‍ട്ടിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. 12 കോടിയുടെ അഴിമതി നടന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.  

2021 മുതല്‍ പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മാണ കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാത്രമായി നല്‍കിയെന്നാണ് ആരോപണം. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം മാനേജിംഗ് ഡയറക്ടറായ കമ്പനിയാണിത്. 2023-24 വര്‍ഷത്തില്‍ മാത്രം 30 സ്‌കൂളുകളുടെ നിര്‍മ്മാണ കരാറുകള്‍ ഇവർക്ക് ലഭിച്ചു. 2022-23 വര്‍ഷത്തില്‍ 46 സ്‌കൂളുകളുടെ നിര്‍മ്മാണവും ഈ കമ്പനി തന്നെയാണ് നടത്തിയതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പൊതുമേഖല സ്ഥാപനമായ സില്‍ക്കിന് നേരത്തെ നല്‍കിയുരുന്ന കരാറുകളാണ് ദിവ്യ ഇടപെട്ട് മൂന്നു വര്‍ഷമായി കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കുന്നതെന്നുമാണ് പരാതി. പരാതിക്കാരില്‍ നിന്ന് വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ചിരുന്നു,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top