പ്രതികൾക്ക് ജാമ്യമില്ല; കരുവന്നൂർ കേസിൽ കുറ്റപത്രം തയ്യാറാകുന്നു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി.ആർ. അരവിന്ദാക്ഷനും സി.കെ. ജിൽസിനും തിരിച്ചടി. ഇരുവരും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടേതാണ് നടപടി. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണമിപ്പോൾ നി‍ർണായക ഘട്ടത്തിലാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

അരവിന്ദാക്ഷനെതിരായ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഇഡി. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ കേസിൽ മൂന്നാം പ്രതിയാണ്. അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. നാലാം പ്രതിയാണ് ജിൽസ്. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കി.

അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും കേസ് ഡയറിയും ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകൾ കൂടി പരിശോധിച്ചാണ് ജാമ്യാക്ഷേയിൽ കോടതി വിധി പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇഡി തൻ്റെ പേരിൽ ആരോപിക്കുന്നത്. പിന്നിൽ വലിയ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ വാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top