പൃഥ്വിരാജ് തന്നെയെന്ന് പ്രഭാസിന് വിശ്വസിക്കാനാകുന്നില്ല; ‘ആടുജീവിതം’ ട്രെയിലര്‍ കണ്ട് കണ്ണുതള്ളി താരം; മറുപടിയുമായി പൃഥ്വി

വെള്ളിത്തിരയ്ക്കു പുറത്തും സുഹൃത്തുക്കളാണ് പൃഥ്വിരാജും പ്രഭാസും. സലാറില്‍ ബാല്യകാല സുഹൃത്തുക്കളായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ആടുജീവിതം ട്രെയിലര്‍ കണ്ട് പൃഥ്വിയെ പ്രശംസിച്ച് മതിവരുന്നില്ല പ്രഭാസിന്. ട്രെയിലറിലെ പൃഥ്വിയുടെ പ്രകടനത്തെയും കഥാപാത്രമായി മാറാന്‍ നടത്തിയ സമര്‍പ്പണത്തെയുമാണ് പ്രഭാസ് പുകഴ്ത്തുന്നത്.

“എന്റെ സഹോദരാ പൃഥ്വിരാജ്, നിങ്ങള്‍ എന്താണ് ഈ ചെയ്തുവച്ചിരിക്കുന്നത്. നിങ്ങള്‍ തന്നെയാണ് സലാറില്‍ വരദരാജ മന്നാറായി വേഷമിട്ടത് എന്ന് വിശ്വസിക്കാനാവുന്നില്ല. അഭിനന്ദനങ്ങളും ആശംസകളും. ഒരുപാട് സ്നേഹത്തോടെ ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ലോഡിങ്,” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രഭാസ് കുറിച്ചത്. “നന്ദി, ദേവ! ഉടന്‍ യുദ്ധക്കളത്തില്‍ കാണാം,” എന്നാണ് പ്രഭാസിന് പൃഥ്വിരാജ് നല്‍കിയ മറുപടി.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയറ്ററുകളില്‍ എത്തുന്നത്. ബ്ലെസിയുടെ 14 വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമയെന്നാണ് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞത്.

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സര്‍വൈവല്‍ ത്രില്ലറാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നിസംശയം പറയാവുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നജീബ് ആയി പൃഥ്വിരാജ് എത്തുമ്പോള്‍ നജീബിന്റെ ഭാര്യ സൈനു ആയി എത്തുന്നത് അമല പോളാണ്. സര്‍വൈവല്‍ ഡ്രാമയ്‌ക്കൊപ്പം മനോഹരമായൊരു പ്രണയകഥ കൂടിയാണ് ആടുജീവിതം വാഗ്ദാനം ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top