പ്രഭാസും കമല്‍ഹാസനും ഒന്നിക്കുന്ന ‘കല്‍ക്കി 2898 എഡി’ പ്രീ-ബുക്കിംങ് ആരംഭിച്ചു; ജൂണ്‍ 27ന് തിയറ്ററുകളിലേക്ക്

സലാറിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രം ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രീ-ബുക്കിംങ് ആരംഭിച്ചു. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം, ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലര്‍ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് കല്‍ക്കി 2898 എഡി പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ചിത്രം. പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ഹാസന്‍, ദിഷാ പടാനി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. സുമതി എന്ന കഥാപാത്രമായി യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോള്‍ അശ്വത്ഥാമാവ് എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും യാസ്‌കിന്‍ ആയി കമല്‍ഹാസനും ഭൈരവയായി പ്രഭാസും റോക്‌സിയായി ദിഷാ പടാനിയും വേഷമിടുന്നു.
ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കി 2898 എഡി എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here