ലോക ചാമ്പ്യനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ; നേട്ടം വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന്

ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പ്രഗ്നാനന്ദയുടെ നേട്ടം. ഇതോടെ ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ പദവിയിലേക്ക് പ്രഗ്നാന്ദ ഉയര്‍ന്നു. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിങിനെ പ്രഗ്നാനന്ദ തോല്‍പിച്ചിരുന്നു. അന്ന് ലോക രണ്ടാം നമ്പറായിരുന്നു ഡിങ് ലിറെന്‍. ഈ വര്‍ഷത്തെ ആദ്യ പ്രധാന ടൂര്‍ണമെന്റാണ് നെതര്‍ലാന്‍ഡില്‍ നടക്കുന്നത്.

ഡിങ് ലിറനെതിരായ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു. മത്സരം പ്രയാസമേറിയതായിരുന്നു എങ്കിലും തുടക്കം മുതല്‍ തനിക്ക് അനുകൂലമായിരുന്നുവെന്നും ആദ്യ നിമിഷങ്ങളില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിച്ചുവെന്നും പ്രഗ്നാനന്ദ പറഞ്ഞു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്രഗ്നാനന്ദ വ്യക്തമാക്കി.

ക്ലാസിക്കല്‍ ചെസ്സില്‍ നിലവിലെ ലോക ചാമ്പ്യനെ കീഴടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top