പ്രജേഷ് സെൻ ആസിഫ് അലി ചിത്രം ‘ഹൗഡിനി’ ചിത്രീകരണം പൂർത്തിയായി

ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രം ‘ഹൗഡിനി’ ചിത്രീകരണം പൂർത്തിയായി. പ്രജേഷ് സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവർ ചേർന്നാണ്. കോഴിക്കോട്, രാജസ്ഥാൻ, ഉദയ്പ്പൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. നടി ജലജയുടെ മകൾ ദേവി നായരാണ് ചിത്രത്തിൽ നായിക.
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതം ബിജിബാലിന്റേതാണ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here