പ്രജ്വൽ രേവണ്ണയുടെ ഇരകൾക്കായി ഹെൽപ് ലൈൻ തുറന്ന് കർണാടക പോലീസ്; കൗൺസലിംഗ് മുഖ്യം, ആവശ്യമെങ്കിൽ സുരക്ഷയും നിയമസഹായവും

ബെംഗളൂരു: ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കായി കർണാടക പോലീസ് ഹെൽപ് ലൈൻ ആരംഭിച്ചു. രേവണ്ണയുടെ ചൂഷണത്തിന് ഹാസൻ ജില്ലയിലെ നിരവധി പേർ ഇരയായിട്ടുണ്ടെന്ന തിരിച്ചറിവിലാണ് കേസന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അടിയന്തര സഹായത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്.

വീട്ടമ്മമാരും, ഉദ്യോഗസ്ഥകളും പൊതു പ്രവർത്തകരുമുൾപ്പടെ നൂറ് കണക്കിന് പേരാണ് പ്രജ്വലിൻ്റെ ചതിക്കുഴിയിൽ വീണത്. 300 ലധികം സ്ത്രീകളുടേതായ 2976 ലധികം ദൃശ്വങ്ങളാണ് നാടാകെ പരന്നത്. ദൃശ്യങ്ങളിൽ ഉൾപ്പട്ടവരെ മിക്കവരും തിരിച്ചറിഞ്ഞതോടെ അതിജീവിതമാർ കടുത്ത മാനസിക സംഘർത്തിലാണ്. ഇവർക്ക് നിയമ സഹായത്തിന് പുറമെ കൗൺസിലിംഗും നൽകാനാണ് പ്രത്യേക ഹെൽപ് ലൈൻ ഇന്നലെ മുതൽ ( 5 മെയ് ) ആരംഭിച്ചത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ബി കെ സിംഗിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

പ്രജ്വൽ ഹാസനിൽ നിന്നുള്ള ലോക്സഭാംഗമാണ്. ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായിട്ടാണ് ജനവിധി തേടിയത്. ലൈംഗിക ആരോപണങ്ങൾ പുറത്ത് വന്നതോടെ വോട്ടെടുപ്പിൻ്റെ പിറ്റേന്ന് ഇയാൾ വിദേശത്തേക്ക് കടന്നു കളഞ്ഞു. പരാതിക്കാരിയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയതിൻ്റെ പേരിൽ പ്രജ്വലിൻ്റെ പിതാവ് എച്ച് ഡി രേവണ്ണ റിമാണ്ടിലാണ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനും കൊച്ചുമകനുമാണ് രേവണ്ണയും പ്രജ്വലും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top