‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദത്തെ കൂട്ടുപിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും’; ആരോപണവുമായി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഭീകരത സൃഷ്ടിക്കുകയാണെന്ന് കേരളത്തിലെ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സിപിഎം തീവ്രവാദ തന്ത്രങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളെ ആശ്രയിക്കുകയാണ് കോണ്‍ഗ്രസും. കണ്ണൂര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ സിപിഎം വടകര സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ കൂടെയുള്ള ആളാണ്. ഭീകരതയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ ബിജെപി ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും പ്രകാശ് ജാവദേക്കർ അറിയിച്ചു.
കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. വിഷുവിനോ അമ്പലത്തിലെ ഘോഷയാത്രയ്ക്കോ പൊട്ടിക്കുന്ന പടക്കമല്ല, മറിച്ച് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബോംബുകളാണ് പൊട്ടിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം ബോംബ് സ്ഫോടനങ്ങളെന്നും ജാവദേക്കർ പറഞ്ഞു.
ജനങ്ങൾ മോദിക്കൊപ്പമാണ്. മോദി കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. അതിനാൽ കോൺഗ്രസും സിപിഎമ്മും നിരാശരാണെന്നും ജാവദേക്കർ കൂട്ടിച്ചേര്‍ത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here