ഇപിയെ മാത്രമല്ല കോണ്‍ഗ്രസ് എംപിമാരെയെല്ലാം കണ്ടിട്ടുണ്ട്; രാഷ്ട്രീയ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ തെറ്റ് എന്ത്; പ്രതികരണവുമായി പ്രകാശ് ജാവഡേക്കര്‍
ഡല്‍ഹി : വിവിധ പാര്‍ട്ടികളിലുള്ള രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് പ്രകാശ് ജാവഡേക്കര്‍. സിപിഎം നേതാവ് ഇ.പി.ജയരാജനെ കണ്ടിരുന്നു സംസാരിച്ചിരുന്നു. ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായും ജാവഡേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാരുമായി മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതില്‍ ഒരു പ്രശ്‌നവുമില്ല. അനാവശ്യമായ വിവാദമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും ജാവദേക്കര്‍ പറഞ്ഞു.
ഇപി ജയരാജനുമായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. ദല്ലാള്‍ നന്ദകുമാറിനൊപ്പം ഒരു പ്രമുഖ സിപിഎം നേതാവ് ബിജെപി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്തു എന്നായിരുന്നു ഇപിയുടെ പേര് പറയാതെ ശോഭ വെളിപ്പെടുത്തിയത്. പിന്നാലെ ചര്‍ച്ച നടത്തിയ നേതാവ് ഇപിയാണെന്ന് കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍ ആരോപിച്ചു. ഇന്നലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ഇപി തന്നെ വെളിപ്പെടുത്തി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here