ഘര്‍ വാപസിയെ പ്രണബ് മുഖർജി അനുകൂലിച്ചുവെന്ന് ആര്‍എസ്എസ് മേധാവി; ആദിവാസികള്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്നും പ്രണബ് പറഞ്ഞു
രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖർജി ഘർ വാപസിയെ അഭിനന്ദിച്ചുവെന്ന് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഘർ വാപസി ഇല്ലായിരുന്നുവെങ്കിൽ ആദിവാസികളിൽ ഒരു വിഭാഗം ദേശവിരുദ്ധരായി മാറുമായിരുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും മോഹൻ ഭാഗവത് പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി കൂടിയായ വിഎച്ച്‌പി നേതാവ് ചമ്പത് റായിക്ക് ‘നാഷണൽ ദേവി അഹല്യ അവാർഡ്’ സമ്മാനിക്കുന്നതിനായി ഇൻഡോറിൽ നടന്ന പരിപാടിയിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. മതപരിവർത്തനം അവരുടെ വേരുകൾ ഇല്ലാതാക്കുമെന്നും ഭാഗവത് പറഞ്ഞു.
“ഡോ. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ പോയിരുന്നു. ഘർവാപസി വിഷയത്തിൽ പാർലമെൻ്റിൽ അന്ന് ബഹളമുണ്ടായി. കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമെന്ന് കരുതിയാണ് പോയത്. നിങ്ങൾ ചിലരെ തിരികെ കൊണ്ടുവന്നു. ഇത് വിവാദം സൃഷ്ടിക്കുന്നു.”
“വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഞാനും ഇത് തന്നെ പറയുമായിരുന്നു. 30 ശതമാനം ആദിവാസികള്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. അല്ലെങ്കില്‍ ദേശവിരുദ്ധരായി മാറുമായിരുന്നു.” പ്രണബിനെ ഉദ്ധരിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു.
“ആന്തരികമായാണ് മതപരിവർത്തനം സംഭവിക്കുന്നതെങ്കിൽ, അത് നല്ലതാണ്. എല്ലാ തരത്തിലുള്ള പ്രാർത്ഥനകളും ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ആണ് പരിവർത്തനം നടത്തുന്നത്. അപ്പോൾ അതിൻ്റെ യഥാർത്ഥ ലക്ഷ്യം ആത്മീയ പ്രബുദ്ധതയല്ല.”- ഭാഗവത് തുടര്‍ന്നു. ആദിവാസികളെ കൃസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനയായ വനവാസി കല്യാൺ ആശ്രമം ഉള്‍പ്പെടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് മതപരിവര്‍ത്തനത്തിന് എതിരെ വീണ്ടും ഭാഗവത് രംഗത്തുവരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here