പ്രണവിനെ ‘ബ്രോസ്കി’യെന്നു വിളിച്ച് ജന്മദിനാശംസകൾ നേർന്ന ആളെ മനസിലായോ?

പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. പ്രണവിനു ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ മനോഹരമായൊരു കുറിപ്പ് എഴുതിയിരുന്നു. ”എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. ഈ വർഷം നിന്നെ പോലെ തന്നെ സ്പെഷൽ ആവട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ഛൻ,” എന്നാണ് മോഹൻലാൽ കുറിച്ചത്.

പ്രണവിനെ ബ്രോസ്കി എന്നു വിളിച്ചാണ് സഹോദരി വിസ്മയ ജന്മദിനാശംസകൾ നേർന്നത്. ‘ഹാപ്പി ബർത്ത്ഡേ ബ്രോസ്കി’ എന്നായിരുന്നു പ്രണവിനൊപ്പമുള്ള ചിത്രത്തിനൊപ്പം വിസ്മ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രണവും വിസ്മയയും ഒരുമിച്ചുള്ളൊരു ചിത്രം ഏറെക്കാലത്തിനുശേഷമാണ് ആരാധകർ കാണുന്നത്.

ഒരു കവിതാ സാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ്. ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേർട് ഡ്യൂൺസ്’ എന്ന പുസ്തകത്തിന്റെ കവർ പ്രണവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പലപ്പോഴായി എഴുതിയ കവിതകൾ ഒന്നിച്ച് ചേർത്ത് പുസ്തകമാക്കാനുള്ള പണിയിലാണെന്നും കാത്തിരിക്കൂ എന്നുമാണ് താരം കുറിച്ചത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷമാണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. യാത്രകളുമായി തിരക്കിലാണ് താരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top