കവിയായി പ്രണവ് മോഹൻലാലിൻ്റെ ചുവടുമാറ്റം; പുസ്തക പണിപ്പുരയിൽ താരപുത്രൻ
അച്ഛന്റെ പാത പിന്തുടർന്നാണ് പ്രണവ് മോഹൻലാലും അഭിനയത്തിലേക്ക് എത്തുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തലക്കനമില്ലാത്ത, താരജാഡകളില്ലാത്ത പ്രണവിനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അഭിനേതാവിൽ നിന്നും കവിയായി ചുവടു മാറിയിരിക്കുകയാണ് പ്രണവ്. തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് താരപുത്രൻ.
ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേർട് ഡ്യൂൺസ്’ എന്ന പുസ്തകത്തിന്റെ കവർ പ്രണവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പലപ്പോഴായി എഴുതിയ കവിതകൾ ഒന്നിച്ച് ചേർത്ത് പുസ്തകമാക്കാനുള്ള പണിയിലാണെന്നും കാത്തിരിക്കൂ എന്നുമാണ് താരം കുറിച്ചത്.
കവിതകൾ എഴുതാറുണ്ടെന്ന് പ്രണവ് മുൻപ് പറഞ്ഞിട്ടുണ്ട്. 2023ല്‍ ‘വൈ’ എന്ന കവിതയും 2022 ല്‍ ‘ഗോള്‍ഡന്‍ ഏജ്’ എന്ന കവിതയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പ്രണവിന് പ്രോത്സാഹനമേകുന്ന ഇമോജികൾ കൊണ്ട് സഹോദരി വിസ്മയ കമന്റ് സെക്ഷനിൽ പ്രതികരിച്ചിട്ടുണ്ട്. വിസ്മയ നേരത്തെ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ഗെയ്ന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്നായിരുന്നു കവിതാ സമാഹാരത്തിന്റെ പേര്.
വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here