സലാറി’ന്റെ റിലീസ് മാറ്റി, പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് ചിത്രം

പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് ചിത്രം ‘സലാറി’ന്റെ റിലീസ് മാറ്റി. പ്രഭാസാണ് നായകൻ. വില്ലന്റെ റോളിലാണ് പൃഥ്വിരാജ്. ഈ മാസം 28നായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സലാറിന്റെ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് റെക്കോര്‍ഡ് തുകയ്‍ക്ക് നെറ്റ്ഫ്ലിക്സിന് വിറ്റുവെന്നും വിവരമുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.

പൃഥ്വിരാജിന്റെ പല മലയാള ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. ‘പോലീസ്’ ആണ് ആദ്യമായി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമ. അനന്തഭദ്രം, മാസ്റ്റേഴ്സ്, ലൂസിഫർ തുടങ്ങിയ സിനിമകളും തെലുങ്കിലാക്കിയിട്ടുണ്ട്. 200 കോടി രൂപയോളം നിർമ്മാണ ചെലവുള്ള സലാറിന്റെ സംവിധാനവും തിരക്കഥയും പ്രശാന്ത് നീലാണ്. ഹൊംബാള ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. രവി ബസ്രുർ ആണ് സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാറിനോടൊപ്പമുള്ള ‘ബഡേ മിയാൻ ചോട്ടെ മിയാ’നാണ് തെലുങ്കിൽ അടുത്ത് വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം. അടുത്ത വർഷം ഈദിന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top