മധ്യവേനലവധിക്ക് വിട; സ്കൂളുകള്‍ നാളെ തുറക്കും; മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക്; അധ്യയനം ആരംഭിക്കുന്നത് പ്രവേശനോത്സവത്തോടെ

മധ്യവേനല്‍ അവധി കഴിഞ്ഞതോടെ കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. ഒട്ടനവധി മാറ്റങ്ങളോടെയാണ് ഈ അധ്യയനവർഷം കടന്നെത്തുന്നത്.

എസ്എസ്എൽസി മൂല്യനിർണ്ണയം മാറിയിട്ടുണ്ട്. 2005ൽ അവസാനിപ്പിച്ച, വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. . ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

പ്രവേശനോത്സവത്തോടെയാണ് നാളെ അധ്യയനം ആരംഭിക്കുന്നത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ.

ആശങ്കകൾ ഒരുപാട് ബാക്കിയാണ്. മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോട്ട്മെൻറ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളിലെ പതിനായിരത്തോളം അധ്യാപകരുടെ കുറവും മുന്നിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top