മേയറുടേത് അവകാശവാദം മാത്രം; മഴക്കാല പൂര്‍വ്വ ശുചീകരണത്തിനുള്ള വാഹനങ്ങളുടെ ടെണ്ടര്‍ പോലും തുറന്നില്ല; ദുരിതം ജനങ്ങള്‍ തന്നെ അനുഭവിക്കണം

തിരുവനന്തപുരം : മൂന്ന് ദിവസത്തെ വേനല്‍ മഴയില്‍ തന്നെ തിരുവനന്തപുരത്തെ വെള്ളക്കെട്ടിനും ദുരിതത്തിനും കാരണം നഗരസഭയുടെ വീഴ്ച. മഴക്കാല പൂര്‍വ്വ ശുചീകരണം സജീവമെന്നെല്ലാം പറയുമ്പോഴും ഒന്നും നടന്നിട്ടില്ലെന്നതാണ് സത്യം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളുടെ ടെന്‍ണ്ടര്‍ നടപടി പോലും പൂര്‍ത്തിയായിട്ടില്ല. മെയ് 27നാണ് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളുടെ ടെന്‍ണ്ടര്‍ തുറക്കുന്നത്.

മഴക്കാലത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങണ്ട മുന്‍ഒരുക്കങ്ങളാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിഞ്ഞ് കൂടുന്ന മാലിന്യവും ചെളിയും നീക്കം ചെയ്യാന്‍ വാഹനങ്ങള്‍ക്ക് ടെണ്ടര്‍ വിളിച്ചത് മെയ് 18 ന് മാത്രമാണ്. 2 ജെസിബി , 5 ടിപ്പര്‍ ലോറി എന്നിവ വാടകക്ക് എടുക്കുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. 27ന് ടെണ്ടര്‍ തുറക്കുമെന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വാഹനങ്ങള്‍ കൂടിയെത്തിയിട്ട് വേണം ഇപ്പോഴെ സജീവമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും സംഘവും പറയുന്ന മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങാന്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ചുരുക്കം ചില വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മെയ് മാസം പകതുതിയോടെ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഇഴയുന്നത്.

തിരുവനന്തപുരം നഗരത്തിലെ വെളളക്കെട്ടിന് പ്രധാന കാരണം ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണം നടക്കാത്താണ്. മാലിന്യവും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ് തോടിന്റെ അവസ്ഥ. മഴ വരും ദീവസങ്ങളില്‍ ശക്താകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒപ്പം കാലവര്‍ഷം നേരത്തെയെത്താനുൂം സാധ്യതയുണ്ട്. ഇതൊന്നും മുന്നില്‍ കണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താതെ നഗരവാസികളുടെ ജീവിതം ദുസഹമാക്കുകയാണ് നഗരസഭയെന്നാണ് ഉയരുന്ന വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top