ചൈനക്കും പാകിസ്ഥാനും ഉറക്കംകെടും; ഇന്ത്യക്ക് 31 പ്രെഡേറ്റർ ഡ്രോണുകള്‍; ആണവ അന്തര്‍വാഹിനികള്‍; ഇന്ത്യ-അമേരിക്ക കരാര്‍ 80000 കോടിയുടേത്

അമേരിക്കയുമായുള്ള 80,000 കോടിയുടെ പ്രതിരോധ കരാറോടെ ഇന്ത്യന്‍ സേനകളുടെ കരുത്തുകൂടും. കര-നാവിക-വ്യോമസേനകള്‍ക്ക് വലിയ ഗുണമാണ് കരാര്‍ വഴി ലഭിക്കുക. 31 പ്രെഡേറ്റർ ഡ്രോണുകളാണ് ഇന്ത്യയിലേക്ക് എത്തുക. 35 മണിക്കൂറിലധികം പറക്കാന്‍ ശേഷിയുള്ളതാണിത്. നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും ഇതിന് വഹിക്കാൻ കഴിയും.

ഇത് കൂടാതെ രണ്ട് ആണവ അന്തര്‍വാഹിനികളുടെ നിര്‍മാണം കൂടി ആരംഭിക്കുകയാണ്. ഇതെല്ലാം പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യം വയ്ക്കുമ്പോള്‍ ഉറക്കംകെടുക ഈ രണ്ട് രാജ്യങ്ങള്‍ക്കുമാണ്.

ഇന്ത്യന്‍ സേനകളുടെ ശേഷി കുത്തനെ കൂട്ടുന്നതാണ് ഈ ആളില്ലാ ഡ്രോണുകളുടെ സാന്നിധ്യം. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ആണവ ശക്തിയുള്ള രണ്ട് കൺവെൻഷണൽ സ്‌ട്രൈക്ക് അന്തർവാഹിനികളും എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയാണ് പ്രതിരോധ കരാറിന് അംഗീകാരം നല്‍കിയത്. രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിനായി 45,000 കോടി രൂപയാണ് നീക്കി വയ്ക്കപ്പെട്ടത്.

വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ കേന്ദ്രത്തിലാണ് രണ്ട് ആണവ അന്തർവാഹിനികളും നിർമ്മിക്കുക. ആണവോർജത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളാണ് ഇന്ത്യയ്‌ക്കുള്ളത്. ഐഎൻഎസ് അരിഖട്ട്, ഐഎൻ‌എസ് അരിഹന്ത്, എസ് 4 എന്നിവയാണ് അന്തർവാഹിനികൾ. തീര്‍ത്തും വ്യത്യസ്‌തമായ പ്രഹരശേഷിയുള്ള പുത്തന്‍ അന്തര്‍വഹിനികളാണ് നാവിക സേനയ്ക്ക് മുതല്‍കൂട്ടായി എത്തുന്നത്. പ്രെഡേറ്റർ ഡ്രോണുകളിൽ 15 യൂണിറ്റ് നാവികസേനയ്‌ക്കും എട്ടെണ്ണം വീതം കരസേനയ്‌ക്കും വായുസേനയ്‌ക്കും ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top