സോളാര്‍ സമരം തീര്‍ക്കാന്‍ ഒരു ഇടനില ചര്‍ച്ചയും നടത്തിയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റ്; എന്‍കെ പ്രേമചന്ദ്രന്‍
കൊല്ലം: സോളാര്‍ വിഷയത്തില്‍ ഇടതു മുന്നണിയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍. ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഇടത് മുന്നണി ചര്‍ച്ചയ്ക്കായി തന്നെ ചുമതലപ്പെടുത്തി എന്ന് പറയുന്നതും തെറ്റാണ്. മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും പ്രേമചന്ദ്രന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍എസ്പി പ്രതിനിധിയായി എകെജി സെന്ററില്‍ യോഗത്തിന് പോകാന്‍ അറിയിപ്പ് ലഭിച്ചത്. അന്നത്തെ സംസ്ഥാന സെക്രട്ടറിയായ അസീസ്സാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു
പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തില്‍ താനടക്കമുള്ളവര്‍ നടന്ന് സെക്രട്ടറിയേറ്റിന് മുന്നിലെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താനുള്ള ടേംസ് ഓഫ് റഫറന്‍സ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയത് താനാണെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here