നിമിഷപ്രിയയുടെ മോചനശ്രമങ്ങള്‍ക്ക് തുടക്കം; യമൻ ഗോത്രത്തലവന്മാരുമായി ഇന്ന് ചര്‍ച്ച; 12 വർഷത്തിന് ശേഷം മകളെ അമ്മ കണ്ടത് ഇന്നലെ; ശുഭപ്രതീക്ഷയിൽ പ്രേമകുമാരി
സന: യമന്‍ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ അംഗങ്ങളും യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടത്തും. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
12 വർഷങ്ങൾക്കുശേഷം അമ്മ നിമിഷപ്രിയയെ ഇന്നലെ ജയിലില്‍ വെച്ച് നേരില്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ മകള്‍ക്കൊപ്പം കഴിയാനും അവര്‍ക്ക് കഴിഞ്ഞു. മകളെ കണ്ട ആ നിമിഷത്തില്‍ തന്നെ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞെന്ന് അവര്‍ പ്രതികരിച്ചിരുന്നു. “മമ്മീ.. കരയരുത് സന്തോഷമായിട്ടിരിക്കണം. എല്ലാം ശരിയാകും.” – എന്ന് മകള്‍ പ്രതികരിച്ചെന്നും അവര്‍ പറഞ്ഞു.
2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. മകളുടെ മോചനം തേടി അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നിയമപോരാട്ടത്തിലായിരുന്നു. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവല്‍ ജെറോമാണ് പ്രേമകുമാരിയ്ക്കൊപ്പമുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here