മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്നിലാക്കി നസ്ലെനും മമിതയും; പ്രേമലു ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു

നസ്ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ.ഡി ഗിരീഷ് സംവിധാനം ചെയ്ത പ്രേമലു ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തിയറ്ററുകളില്‍ എത്തിയത്. പ്രത്യേകിച്ച് ഒരു ഹൈപ്പുമില്ലാതെ റിലീസിനെത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 75 കോടി രൂപയാണ്.

2024ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും നിര്‍മിച്ച പ്രേമലു. റിലീസ് ചെയ്ത് 22 ദിവസം പിന്നിടുമ്പോഴാണ് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 75 കോടി നേട്ടം ഉണ്ടാക്കിയത്.

കേരള ബോക്‌സ് ഓഫീസില്‍ മാത്രം പ്രേമലു 40 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് ബാക്കി 35 കോടി സ്വന്തമാക്കിയിട്ടുള്ളത്. ഇതേ പോക്ക് തുടര്‍ന്നാല്‍ ഈ ആഴ്ച അവസാനിക്കുമ്പോഴേക്കും പ്രേമലുവിന്റെ കളക്ഷന്‍ 80 കോടിയിലെത്തും.

അങ്ങനെ സംഭവിച്ചാല്‍, നസ്ലെന്‍-മമിത ചിത്രം മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, മോഹന്‍ലാലിന്റെ നേര്, ഷെയ്ന്‍ നിഗം, ആന്റണിവര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ആര്‍ഡിഎക്സ്, മമ്മൂട്ടിയുടെ തന്നെ ഭീഷ്മ പര്‍വ്വം, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയുള്‍പ്പെടെ സമീപകാല ബ്ലോക്ക്ബസ്റ്ററുകളെ കേരള ബോക്സ് ഓഫീസില്‍ മറികടക്കും. ഇതിന് പിന്നാലെ ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബ്ബിലും ഇടം പിടിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top