മിനിമം ചാർജ് 220 രൂപ; മെഡി. കോളേജിൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം പുനരാരംഭിച്ചു

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം പുനരാരംഭിച്ചു. മിനിമം ചാർജ് 22 0 രൂപയാണ്. മൂന്ന് കിലോമീറ്ററാണ് ദൂരപരിധി. 10 കിലോമീറ്റർ വരെ ചെറിയ ആംബുലൻസുകൾക്കും  500 രൂപയും വലിയ ആംബുലൻസുകൾക്ക് 700 രൂപയുമാണ്. ചെറിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 12 രൂപയും വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 15 രൂപയുമെന്നുള്ള നിലവിലെ സ്ഥിതി തുടരും.

മുൻഗണനാക്രമത്തിൽ ആംബുലൻസുകളെ ഓട്ടത്തിനായി വിളിക്കുമ്പോൾ രജിസ്ട്രേഷൻ നൽകിയിട്ടുള്ള ആംബുലൻസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ഒരു ആംബുലൻസിനെ ഓട്ടത്തിനായി വിളിച്ചാൽ 10 മിനിട്ടിനകം സേവനം ലഭ്യമായില്ലെങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രകാരം തൊട്ടടുത്ത ആംബുലൻസിന് മുൻഗണന നൽകും. 

രോഗികൾക്ക് ആംബുലൻസുകളുടെ സേവനം  ചൂഷണരഹിതമായി നടപ്പിലാക്കുന്നതിന് 2018ൽ പ്രീപെയ്ഡ് ആംബുലൻസ് സംവിധാനം നിവിൽ.  എന്നാൽ ചട്ടത്തിന്  കടകവിരുദ്ധമായി ആംബുലൻസ് സർവ്വീസുകൾ നടക്കുന്നതായി കണ്ടെത്തിയതിനാൽ പ്രീപെയ്ഡ് ആംബുലൻസ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top