‘ആര്യാടൻ ലെഗസി’ നിലമ്പൂർ മറക്കില്ല; കാരണമുണ്ട്… ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ
March 28, 2025 8:05 PM
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനം എന്ന ഔപചാരികത മാത്രം ബാക്കി. ഇരുമുന്നണികളും ഒരുക്കങ്ങൾ പൂർണ തോതിലാക്കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ പി അനില്‍കുമാറിനെ കോൺഗ്രസ് നിയോഗിച്ചു. മണ്ഡലം കമ്മറ്റികളുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ പ്രാരംഭ ചര്‍ച്ചകൾ അനില്‍കുമാര്‍ നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന് സിപിഎം നിലമ്പൂരിന്റെ ചുമതല നല്‍കി നേരത്തെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
നിലമ്പൂരിൻ്റെ സമഗ്ര രാഷ്ട്രീയചിത്രം കേൾക്കാം, അറിയാം: