മില്‍മ ഭരണം പിടിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് തിരിച്ചടി; ക്ഷീര സംഘം സഹകരണ ബില്‍ തള്ളി രാഷ്ട്രപതി

തിരുവനന്തപുരം : കേരള നിയമസഭ പാസാക്കിയ ക്ഷീര സംഘം സഹകരണ ബില്‍ തള്ളി രാഷ്ട്രപതി ദ്രൗപതി മുര്‍മു. മില്‍മ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ക്ഷീര സംഘം സഹകരണ ബില്‍. ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാന്‍ ബില്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍ ഇത് ജനാധിപത്യപരമല്ലെന്ന കാരണം പറഞ്ഞാണ് ഗവര്‍ണര്‍ ബില്ലിന് അനുമതി നിഷേധിച്ചതും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടതും. രാഷ്ട്രപതിയും ഇതേ നിലപാട് സ്വീകരിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചത്. ഇതില്‍ ബില്ലുകള്‍ തള്ളുകയും ഒരെണ്ണത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതും ചാന്‍സലറുടെ അധികാരം കുറയ്ക്കുന്നതുമായ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ആദ്യം തള്ളിയത്. ഇപ്പോള്‍ ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഇനി രാഷ്ട്രപതിയുടെ പരിഗണനയില്‍ അവശേഷിക്കുന്നത് രണ്ട് ബില്ലുകളാണ്. നേരത്തെ ലോകായുക്ത ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെ .ഗവര്‍ണര്‍ പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിടുകയും മറ്റ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top