ഇന്ത്യ കുതിക്കുന്നു, ആഗോള തലത്തിൽ സ്വീകാര്യതയേറുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 77ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്ന് രാഷ്ട്രപതി പറഞ്ഞു. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തിൽ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.

ഇന്ത്യയിൽ എല്ലാവരും വ്യത്യസ്ഥരാണെന്നും എന്നാല്‍ എല്ലാറ്റിനുമുപരിയായി നമുക്ക് ഒരു വ്യക്തിത്വമുണ്ട്, അത് ഇന്ത്യയിലെ പൗരന്മാരന്‍ എന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. നമ്മള്‍ കേവലം വ്യക്തികളല്ല, മറിച്ച് ഒരു വലിയ ജനസമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ഏറ്റവും വലുതും മഹത്തായതുമായ സമൂഹമാണ് എന്നാണ് സത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ സമൂഹമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top