അയോധ്യ സന്ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു; രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; സരയൂ പൂജയിലും ആരതിയിലും പങ്കെടുത്തു

ഡല്‍ഹി : അയോധ്യയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ന് വൈകുന്നേരമാണ് രാഷ്ട്രപതി രാമക്ഷേത്രത്തില്‍ എത്തിയത്. ആദ്യം അയോധ്യയിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലാണ് രാഷ്ട്രപതി ദര്‍ശനം നടത്തിയത്. പിന്നാലെ സരയൂ പൂജയും ആരതിയും നടത്തി.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കിയത്. ആ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതു കൊണ്ടാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് തള്ളിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here