സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; വനിതാ ദിനത്തില്‍ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഡല്‍ഹി: എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എക്സിലൂടെ അറിയിക്കുകയായിരുന്നു. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകും. മികച്ച ഭരണകര്‍ത്താവാകാന്‍ സാധിക്കട്ടെ എന്ന് ആശംസകള്‍ അറിയിച്ചുകൊണ്ട് മോദി കുറിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് സുധാ മൂര്‍ത്തിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണായിരുന്നു സുധാ മൂര്‍ത്തി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയാണ് ഭര്‍ത്താവ്. ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ ബഹു തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍. രചനകളില്‍ മിക്കതും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. 2006ല്‍ പത്മശ്രീയും 2023ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം സുധ മൂര്‍ത്തിയെ ആദരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top