വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിയമമായി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചു. ലോക് സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണത്തെ ഏർപ്പെടുത്തി കൊണ്ടുള്ള ‘നാരി ശക്തി വന്ദൻ അധിനിയം’ നിലവിൽ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്.
സെപ്തംബർ 24 നാണ് പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസ്സാക്കിയത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് ഈ നിയമം പാസ്സാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. സെൻസെസ്, മണ്ഡല പുനർനിർണയ നടപടികൾ പൂർത്തിയായാലെ നിയമം നടപ്പാക്കണവുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഈ നടപടികൾ പൂർത്തിയായാൽ മാത്രമേ സംവരണത്തെ പ്രാബല്യത്തിൽ വരുകയുള്ളൂ. സെൻസസ് നടപടികൾ 2026 ൽ മാത്രമേ പൂർത്തിയാവുകയുള്ളൂ.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതില്‍ 140 കോടി ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.ഭേദഗതി നടപ്പിലാക്കി 15 വര്‍ഷത്തേക്കാണ് സംവരണം നടപ്പാക്കുക. അതേസമയം, കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here