രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ജമ്മു കശ്മീരില്‍ ഇനി ജനാധിപത്യ സർക്കാർ; സത്യപ്രതിജ്ഞ ഉടന്‍

ആറു വര്‍ഷം നീണ്ട ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ജനാധിപത്യ ഭരണം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായുളള നടപടികളാണ് തുടങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് നാഷനല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം അവകാശവാദം ഉന്നയിച്ചിരുന്നു.
പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ച്, ജമ്മു കശ്മീരും ലഡാക്കുമെന്ന രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. ഇതില്‍ പ്രതിപക്ഷ സഖ്യം വലിയ വിജയമാണ് നേടിയത്.
അടുത്ത ദിവസങ്ങളില്‍ ത്തന്നെ ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാംതവണയാണ് ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്. 48 സീറ്റുകളാണ് നാഷനല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം നേടിയത്. 29 സീറ്റുകളില്‍ ബിജെപി വിജയിച്ചു. പിഡിപിക്ക് 3 സീറ്റുകള്‍ മാത്രമാണ് ജയിക്കാനായത്. 7 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here