സാധാരണക്കാരന്റെ വയറ്റത്തടിച്ച് സപ്ലൈകോ; അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ കൂട്ടി
നിരക്ക് വര്‍ധനയുമായി കെഎസ്ഇബി മുന്നോട്ടു പോകുമ്പോള്‍ സപ്ലൈകോയില്‍ നിന്ന് മറ്റൊരു ഇരുട്ടടി. അരി അടക്കമുള്ള സബ്സിഡി സാധനങ്ങള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. അരി, പച്ചരി, വെളിച്ചെണ്ണ, വന്‍പയര്‍ എന്നീ സബ്സിഡി സാധനങ്ങള്‍ക്കാണ് വില കൂട്ടിയത്.വെളിച്ചെണ്ണ ലിറ്ററിന് 20 രൂപ കൂടി. ജയ അരിക്ക് നാല് രൂപയും പച്ചരിക്ക് മൂന്ന് രൂപയാണ് കൂട്ടിയത്. വന്‍പയറിനും നാല് രൂപയാണ് കൂട്ടിയത്.
ജയ അരിക്ക് മുന്‍പ് കിലോയ്ക്ക് 29 രൂപയായിരുന്നു. അതാണ് 33 രൂപയായത്. 26 രൂപയുണ്ടായിരുന്ന പച്ചരിക്ക് 29 രൂപയായി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന വന്‍പയര്‍ ഇനി വാങ്ങുമ്പോള്‍ 79 രൂപ നല്‍കണം.
സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് സപ്ലൈകോയില്‍ ഉള്ളത്. അപ്പോഴാണ് വിലവര്‍ധനയും. മൂന്ന് മാസം മുന്‍പ് വില കൂട്ടിയിരുന്നു. അതൊന്നും കണക്കിലെടുക്കാതെയാണ് വീണ്ടും കുത്തനെ കൂട്ടിയത്. പൊതുവിപണിയില്‍ വില കൂടി എന്ന തൊടുന്യായമാണ് സപ്ലൈകോ പറയുന്നത്. വിപണി വില ഉയരാതിരിക്കാന്‍ വിപണിയില്‍ ഇടപെടേണ്ടവരാണ് അരിക്ക് ഉള്‍പ്പെടെ വില കൂട്ടി പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here