വിലക്കയറ്റം പിടിച്ചുനിർത്തിയെന്ന് ഭക്ഷ്യമന്ത്രി; ജനത്തിന്റെ ദുരിതം സർക്കാരിന് വിഷയമല്ലെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഇതിന് നൽകിയ മറുപടിയിലാണ് സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അവകാശപ്പെട്ടത്. വിലക്കയറ്റം ദേശീയ വിഷയമാണ്. അതുകൊണ്ടുതന്നെ ദേശീയ നയങ്ങൾ ഏറെ ബാധിക്കുന്നത് സംസ്ഥാനത്തെയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലം വിലക്കയറ്റത്തിന്റെ തോത് കേരളത്തിൽ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങളുടെ വില വർധിക്കാൻ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മനസിലാകാത്തത് സംസ്ഥാന സർക്കാരിന് മാത്രമാണെന്ന് നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. പച്ചക്കറി വിലയും മീൻ വിലയും ഇരട്ടിയായിട്ടുണ്ട്. സാധാരണക്കാർ മാർക്കറ്റിൽ കയറാൻ പോലും ഭയക്കുന്ന അവസ്ഥയാണ്. വിപണി ഇടപെടലിന് സിവിൽ സപ്ലൈസിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ല. ഒരു രൂപ പോലും കിട്ടിയില്ലെന്ന് പറഞ്ഞത് ഭക്ഷ്യമന്ത്രിയാണ്. ഹെലികോപ്റ്ററിന്ന് കൊടുക്കുന്ന കോടികളിൽ കുറച്ചെങ്കിലും ജനങ്ങൾക്കായി ഇടപെടൽ നടത്താൻ നൽകണമെന്നും റോജി പരിഹസിച്ചു.

ഇതെല്ലാം പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ആയിരുന്നു മന്ത്രിയുടെ മറുപടി. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിൽ പ്രതികരിക്കാൻ സർക്കാറിനൊപ്പം പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

വിപണി ഇടപെടലിനെ കുറിച്ച് ചോദിക്കുമ്പോൾ റേഷൻകട വഴി അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top