ആലപ്പുഴയില്‍ അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിച്ച് പതിനഞ്ചുകാരന് മരണം

ആലപ്പുഴ ജില്ലയില്‍ പ്രൈമറി അമീബിക്ക് മെനിംഗോ എങ്കഫലൈറ്റിസ് ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് ആണ് മരിച്ചത്.  ഞായറാഴ്ച്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപൂർവ്വരോഗമായ പ്രൈമറി അമീബിക്ക് മെനിംഗോ എങ്കഫലൈറ്റിസ് ബ്രെയിന്‍ ഈറ്റിംഗ് അമീബിയ എന്നാണ് അറിയപ്പെടുന്നത്. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് ആദ്യമായി റിപ്പോര്‍ട്ടുചെയ്ത രോഗം ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗം മൂര്‍ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുന്ന എന്‍സെഫലൈറ്റിസിന് മരണ സാധ്യത കൂടുതലാണ്

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഡിഎംഒ യമുന വര്‍ഗീസ് അറിയിച്ചു. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിഎംഒ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top