ഗൗതമിയുടെ സ്വത്തുതട്ടിയ സംഘം തൃശൂരില്‍ അറസ്റ്റില്‍; പിടികൂടിയത് തമിഴ്നാട് ക്രൈംബ്രാഞ്ച്

തൃശൂര്‍: നടി ഗൗതമിയുടെ 25 കോടി രൂപയുടെ സ്വത്തുതട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. നിര്‍മാതാവായ അളഗപ്പന്‍, ഭാര്യ നാച്ചല്‍ തുടങ്ങിയവരാണ് ഇന്നലെ കുന്നംകുളത്തുവച്ച് അറസ്റ്റിലായത്. തമിഴ്നാട് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍‌കൂര്‍ ജാമ്യത്തിനായി അളഗപ്പനും കുടുംബവും നല്‍കിയിരുന്ന അപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ്‌ ഹൈക്കോടതി തള്ളിയിരുന്നു.

20 വർഷം മുൻപാണ് അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ തന്നെ കരുതലുള്ള ഒരു മുതിർന്ന വ്യക്തിയെ പോലെ അളഗപ്പന്‍ സമീപിച്ചതെന്നും പിന്നീട് വിശ്വാസവഞ്ചനയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി. പവര്‍ ഓഫ് അറ്റോണിയുടെ ബലത്തിലാണ് 25 കോടിയുടെ സ്വത്ത്‌ അളഗപ്പന്‍ തട്ടിയെടുത്തതെന്നും തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും നടി ആരോപിച്ചിരിന്നു. നവംബറില്‍ നല്‍കിയ പരാതിയില്‍ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനുമുന്‍പും നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ചിരുന്നു. അളഗപ്പനെ സംരക്ഷിക്കുന്നത് ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കളാണെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗൗതമി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top