കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി; രാത്രി ഭക്ഷണം ചൂട് വെള്ളം മാത്രം; പ്രത്യേക മുറിയും ഉപയോഗിച്ചില്ല; കരയിലും കടലിലും കനത്ത സുരക്ഷ

കന്യാകുമാരി : വിവേകാനന്ദപാറയിലെ ധ്യാനമണ്ഡലത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി ഏഴരയോടെയാണ് മോദി ധ്യാനം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രിയുടെ ധ്യാനം പുരോഗമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ടു. കൈയ്യില്‍ രുദ്രാക്ഷവുമായി പീഡത്തിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

രാവിലെ സൂര്യോദയം കാണാന്‍ പ്രധാനമന്ത്രി ധ്യാനമണ്ഡപത്തില്‍ നിന്നും പുറത്തു വന്നിരുന്നു. ഇന്നലെ രാത്രിയിലും പ്രധാനമന്ത്രി ധ്യാനത്തില്‍ തന്നെയായിരുന്നു. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. നാളെ വൈകുന്നേരം 3.30വരെയാണ് ധ്യാനം നിശ്ചയിച്ചിരിക്കുന്നത്.

കരയിലും കടലിലും കര്‍ശന സുരക്ഷയാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്. നാലായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് വിവേകാനന്ദ ബോട്ടില്‍ ധ്യാനമണ്ഡപത്തില്‍ എത്തിയത്.

പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുളള നാടകമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ ക്ഷികള്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here