ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലേക്ക്; ശനിയാഴ്ച മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും; മോദി പങ്കെടുക്കുന്നത് അഞ്ചാം തവണ
അന്‍പതാമത് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ശനിയാഴ്ച മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങള്‍. പ്രധാന സമ്മേളനങ്ങളില്‍ ഇന്ത്യയെ ക്ഷണിക്കാറുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജ മെലോനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മെലോനിയുമായി മോദി കൂടിക്കാഴ്ച നടത്തും. എന്നാൽ ഏതൊക്കെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഞ്ചാമത്തെ തവണയാണ് ജി-7-ല്‍ മോദി പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജം, ആഫ്രിക്ക, “മെഡിറ്ററേനിയൻ” എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായുള്ള പ്രത്യേക സെഷനിൽ അദ്ദേഹം പങ്കെടുക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here