കേരളത്തില്‍ മോദിയുടെ പ്രചാരണം ഇന്ന്; രാവിലെ ആലത്തൂരിലും ഉച്ചയ്ക്ക് ആറ്റിങ്ങലിലും ആവേശം ജ്വലിപ്പിച്ച് പ്രധാനമന്ത്രി എത്തും; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാം വരവ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ രണ്ടിടത്ത് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ 10.30ന് ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ കുന്ദംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണു മോദി പ്രചാരണം നടത്തുന്നത്.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഇന്നലെ രാത്രി എത്തിയ പ്രധാനമന്ത്രി കൊച്ചിയിലാണ് ഉള്ളത്. എറണാകുളം ഗസ്റ്റ് ഹൗസിലുള്ള മോദി രാവിലെ ഹെലിക്കോപ്ടറില്‍ തൃശൂരിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കാട്ടാക്കടയിൽ രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണമുണ്ട്. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും.ഇരുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തിവിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top