പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍; ക്ഷേത്രനഗരി കനത്ത സുരക്ഷയില്‍

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.

നാവികസേനാ താവളത്തിൽനിന്ന് ഹെലികോപ്റ്റററിലാണ് അദ്ദേഹം ഗുരുവായൂരില്‍ എത്തുന്നത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഇറങ്ങുക.

രാവിലെ മോദി ക്ഷേത്രദര്‍ശനം നടത്തും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. പിന്നീടു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ടന്‍ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബിജെപി യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top