മോദിയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി; പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായി ഇത് മൂന്നാം ഊഴം

പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയായി ചുമതല ഏല്‍ക്കുന്നത്. ഡൽഹി രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. സത്യപ്രതിജ്ഞ ചെയ്യും വരെ അധികാരത്തില്‍ തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. രാജ്യത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഈ നേട്ടം കൈവരിക്കുന്നത്.
2014ൽ 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളും നേടിയ അധികാരത്തിലെത്തിയ ബിജെപിക്ക് ഇക്കുറി 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ തികയ്ക്കാന്‍ ബിജെപിക്ക് ഇനിയും 32 എംപിമാര്‍ ആവശ്യമാണ്. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന് 292 എംപിമാര്‍ ഉള്ളതിനാലാണ് അധികാരത്തിലേക്ക് വീണ്ടും നടന്നെത്താന്‍ ബിജെപിക്ക് കഴിഞ്ഞത്. യുപി വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിയെ പരാജയപ്പെടുത്തിയാണ് മൂന്നാം തവണയും മോദി എംപിയായത്.
‘ജനാധിപത്യത്തിന്‍റെ വലിയ വിജയം’ എന്ന് തെരഞ്ഞെടുപ്പു ഫലങ്ങളെ വിശേഷിപ്പിച്ച് മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ എൻഡിഎ അവകാശവാദം ഉന്നയിക്കുമെന്ന് ഇന്നലെ വൈകുന്നേരം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here